JHL

JHL

ദേശീയപാത; "കാറ്റൽ റോഡ് ''സംവിധാനം പരിഗണനയിലില്ല: കന്നു കാലികൾക്കും രക്ഷയില്ല

 


മൊഗ്രാൽ(www.truenewsmalayalam.com) :  വെള്ളകെട്ടിൽ കുടുങ്ങി ദേശീയപാത നിർമ്മാണം നടക്കവെ കന്നുകാലികൾക്ക് പോലും റോഡ് മുറിച്ച് കടക്കാൻ സൗകര്യമൊരുക്കാതെ നിർമ്മാണ കമ്പനി അധികൃതർ.

ദേശീയപാതയിൽ കന്നു കാലികൾ കടന്നാൽ പെട്ട് പോയത് തന്നെ. റോഡ് മുറിച്ചു കടക്കാൻ വഴിയില്ലാതെ തലങ്ങും, വിലങ്ങും സർവീസ് റോഡിലൂടെ ഓടുകയാണ് കന്നുകാലികൾ. 

എപ്പോഴാണ് കന്നു കാലികളുടെ മേൽ വാഹനമിടിക്കുക എന്ന ഭയാശങ്കയിലാണ് മൊഗ്രാലിലെ ക്ഷീര കർഷകർ.

 ഈ വിഷയം നേരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും, യൂഎൽസിസി അധികൃതരെയും കണ്ട് നിവേദനം നൽകിയിരിന്നു .എന്നാൽ ഇത് പരിഗണിക്കാതെയാണ് ഇപ്പോൾ ദേശീയപാത നിർമ്മാണം. 

ദേശീയപാതയിൽ നിന്ന് കെകെ പുറത്തേക്കുള്ള റോഡിന് കുറുകെ "കാറ്റൽ റോഡ്'' സംവിധാനം ഒരുക്കണമെന്നായിരുന്നു ക്ഷീരകർഷകരുടെയും വിവിധ സംഘടനകളുടെയും ആവശ്യം.


No comments