JHL

JHL

മൊഗ്രാൽ കെകെ പുറത്ത് ഓവുചാലിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നു; ദുർഗന്ധത്തിലും, പകർച്ചവ്യാധി ഭീഷണിയിലും പ്രദേശവാസികൾ

മൊഗ്രാൽ(www.truenewsmalayalam.com) :  
ഒരു ഭാഗത്ത് അസാസ്ത്രിയ മാലിന്യ സംസ്കരണത്തിന് എൻഫോഴ്സ്‌മെന്റ്  സ് ക്വാഡിന്റെ പിഴ ചുമത്തൽ, മറുഭാഗത്ത് അരച്ച് പെറുക്കി ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ഇതും പോരാഞ്ഞ് കുമ്പള ഗ്രാമപഞ്ചായത്ത് ഗ്രാമങ്ങൾ തോറും മുക്കിനും, മൂലയിലും മാലിന്യ നിക്ഷേപത്തിന് എംസിഎഫുകൾ, എന്നിട്ടും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ മൊഗ്രാൽ കെകെപ്പുറം റോഡിൽ കണ്ടത്തിൽ പള്ളിക്ക് സമീപത്തെ ഓവുചാലിലേക്ക് വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് നിത്യ സംഭവം. ദുർഗന്ധത്താലും, പകർച്ചവ്യാധി ഭീഷണിയിലുമാണ് പ്രദേശവാസികൾ.

 മൊഗ്രാൽ ദേശീയപാതയിൽ ഷാഫി മസ്ജിദിനടുത്തുള്ള കലുങ്കിൽ നിന്ന് മഴക്കാലത്ത് പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന പ്രധാന  ഓവുചാലാണിത്. ഇത് മാലിന്യങ്ങളാൽ മൂടപ്പെട്ടാൽ പ്രദേശം വലിയ വെള്ളപ്പൊക്കത്തിനും, രോഗ വ്യാപനത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാല മുന്നൊരുക്ക ശുചീകരണമൊന്നും ഇവിടെ നടന്നിട്ടുമില്ല.

 നേരത്തെ ഓവുചാലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിൽ സഹികെട്ട കെകെ പുറം പ്രിയദർശിനി ക്ലബ് പ്രവർത്തകർ" ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്നും, നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാ ണെന്നും'' കാണിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ബോർഡ് പിഴുതെറിഞ്ഞാണ് മാലിന്യം വലിച്ചെറിയൽ തുടരുന്നത്. വീടുകളിൽ നിന്നും, വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് മാലിന്യം വീട്ടുകാർക്ക് എളുപ്പത്തിൽ ശേഖരിച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് വിവിധ ഭാഗങ്ങളിൽ കുമ്പള ഗ്രാമപഞ്ചായത്ത് എം സിഎഫുകൾ സ്ഥാപിച്ചിരിക്കുന്നതും.

 ജില്ലയിൽ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും, കത്തിക്കുന്നതിനും, സ്ഥാപനങ്ങളും, വീടും പരിസരവും വൃത്തിയായി  സൂക്ഷിക്കാത്തതിനുമെ തിരെ വലിയ പിഴകളാണ് ഇതിനകം ജില്ലാ എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് ചുമത്തി കൊണ്ടിരിക്കുന്നത്.കൃത്യമായി മാലിന്യ സംസ്കരണം നടക്കാത്ത വീടുകളുടെയും, സ്ഥാപനങ്ങളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തി തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് കൈമാറണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ തദ്ദേശസ്വയംഭരണ തലത്തിലെ വിജിലൻസ് സ് ക്വാഡിന്റെ നേതൃത്വത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും  പാലിക്കപ്പെടാത്തത് മാലിന്യം വലിച്ചെറിയുന്നതിന് കാരണമാവുന്നുവെന്നും ക്ലബ്‌ പ്രവർത്തകർ പറയുന്നു.

 മഴക്കാലമൊക്കെ പടിവാതിക്കലിൽ എത്തി നിൽക്കുമ്പോൾ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായും, സമയബന്ധിതമായും നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന് പ്രിയദർശിനി ക്ലബ്ബ് ആവശ്യപ്പെടുന്നുണ്ട്. ഇപ്രാവശ്യം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡുകൾക്ക് തോറും മുപ്പതിനായിരം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ശു ചിത്വ മിഷൻ പതിനായിരം,ദേശീയ ആരോഗ്യ മിഷൻ പതിനായിരം, പഞ്ചായത്ത് തനത് ഫണ്ട് പതിനായിരം എന്നിങ്ങനെയാണ് സർക്കാർ ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തണമെന്നും പ്രിയദർശനെ ക്ലബ്ബ് ആവശ്യപ്പെട്ടിട്ടുണ്ട്.

 അതേസമയം മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലാ എൻഫോഴ് സ്‌മെന്റ് സ്ക്വാഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രിയദർശിനി ക്ലബ് പ്രവർത്തകർ.

ഫോട്ടോ: മൊഗ്രാൽ കെ കെപ്പുറം റോഡിൽ കണ്ടത്തിൽ പള്ളിക്ക് സമീപമുള്ള ഓവു ചാലിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം.അരിച്ച് പെറുക്കി ഹരിത കർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ഇതും പോരാഞ്ഞ് കുമ്പള ഗ്രാമപഞ്ചായത്ത് ഗ്രാമങ്ങൾ തോറും മുക്കിനും, മൂലയിലും മാലിന്യ നിക്ഷേപത്തിന് എംസിഎഫുകൾ, എന്നിട്ടും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ മൊഗ്രാൽ കെകെപ്പുറം റോഡിൽ കണ്ടത്തിൽ പള്ളിക്ക് സമീപത്തെ ഓവുചാലിലേക്ക് വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് നിത്യ സംഭവം. ദുർഗന്ധത്താലും, പകർച്ചവ്യാധി ഭീഷണിയിലുമാണ് പ്രദേശവാസികൾ.

 മൊഗ്രാൽ ദേശീയപാതയിൽ ഷാഫി മസ്ജിദിനടുത്തുള്ള കലുങ്കിൽ നിന്ന് മഴക്കാലത്ത് പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന പ്രധാന  ഓവുചാലാണിത്. ഇത് മാലിന്യങ്ങളാൽ മൂടപ്പെട്ടാൽ പ്രദേശം വലിയ വെള്ളപ്പൊക്കത്തിനും, രോഗ വ്യാപനത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാല മുന്നൊരുക്ക ശുചീകരണമൊന്നും ഇവിടെ നടന്നിട്ടുമില്ല.

 നേരത്തെ ഓവുചാലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിൽ സഹികെട്ട കെകെ പുറം പ്രിയദർശിനി ക്ലബ് പ്രവർത്തകർ" ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്നും, നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാ ണെന്നും'' കാണിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഈ ബോർഡ് പിഴുതെറിഞ്ഞാണ് മാലിന്യം വലിച്ചെറിയൽ തുടരുന്നത്. വീടുകളിൽ നിന്നും, വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന മാലിന്യം ശേഖരിക്കുന്നതിനിടയിലാണ് മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത്. പ്ലാസ്റ്റിക് മാലിന്യം വീട്ടുകാർക്ക് എളുപ്പത്തിൽ ശേഖരിച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് വിവിധ ഭാഗങ്ങളിൽ കുമ്പള ഗ്രാമപഞ്ചായത്ത് എം സിഎഫുകൾ സ്ഥാപിച്ചിരിക്കുന്നതും.

 ജില്ലയിൽ പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനും, കത്തിക്കുന്നതിനും, സ്ഥാപനങ്ങളും, വീടും പരിസരവും വൃത്തിയായി  സൂക്ഷിക്കാത്തതിനുമെ തിരെ വലിയ പിഴകളാണ് ഇതിനകം ജില്ലാ എൻ ഫോഴ്സ്മെന്റ് സ്ക്വാഡ് ചുമത്തി കൊണ്ടിരിക്കുന്നത്.കൃത്യമായി മാലിന്യ സംസ്കരണം നടക്കാത്ത വീടുകളുടെയും, സ്ഥാപനങ്ങളുടെയും വിവരങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തി തദ്ദേശസ്വയംഭരണ സെക്രട്ടറിക്ക് കൈമാറണമെന്ന് സർക്കാർ നിർദ്ദേശമുണ്ട്. തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ തദ്ദേശസ്വയംഭരണ തലത്തിലെ വിജിലൻസ് സ് ക്വാഡിന്റെ നേതൃത്വത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന നിർദ്ദേശവും  പാലിക്കപ്പെടാത്തത് മാലിന്യം വലിച്ചെറിയുന്നതിന് കാരണമാവുന്നുവെന്നും ക്ലബ്‌ പ്രവർത്തകർ പറയുന്നു.

 മഴക്കാലമൊക്കെ പടിവാതിക്കലിൽ എത്തി നിൽക്കുമ്പോൾ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായും, സമയബന്ധിതമായും നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്ന് പ്രിയദർശിനി ക്ലബ്ബ് ആവശ്യപ്പെടുന്നുണ്ട്. ഇപ്രാവശ്യം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡുകൾക്ക് തോറും മുപ്പതിനായിരം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. ശു ചിത്വ മിഷൻ പതിനായിരം,ദേശീയ ആരോഗ്യ മിഷൻ പതിനായിരം, പഞ്ചായത്ത് തനത് ഫണ്ട് പതിനായിരം എന്നിങ്ങനെയാണ് സർക്കാർ ഫണ്ട് ലഭ്യമാക്കിയിരിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തണമെന്നും പ്രിയദർശനെ ക്ലബ്ബ് ആവശ്യപ്പെട്ടിട്ടുണ്ട്.

 അതേസമയം മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്ത പക്ഷം ജില്ലാ എൻഫോഴ് സ്‌മെന്റ് സ്ക്വാഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രിയദർശിനി ക്ലബ് പ്രവർത്തകർ.

ഫോട്ടോ: മൊഗ്രാൽ കെ കെപ്പുറം റോഡിൽ കണ്ടത്തിൽ പള്ളിക്ക് സമീപമുള്ള ഓവു ചാലിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യം.

No comments