കെ.എം.സി.സി ജിദ്ദ - മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെഡിക്കൽ ഓക്സിജൻ ഉപകരണങ്ങൾ കൈമാറി
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകൾക്കും ഓരോ മെഡിക്കൽ ഓക്സിജൻ ഉപകരണം നൽകാനാണ് തീരുമാനം.
ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ രണ്ട് ഓക്സിജൻ മെഷിൻ മുസ് മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളുടെ സാന്നിധ്യത്തിൽ ജിദ്ദ- മക്കാ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹീം ഇബ്ബു മണ്ഡലം പ്രസിഡൻ്റ് അസീസ് മരിക്കയ്ക്ക് കൈമാറി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.അബ്ബാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അസീസ് മരിക്കെ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു. ജില്ല വൈ: പ്രസിഡണ്ട് എം ബി യൂസുഫ് ഹാജി, യു.കെ സൈഫുള്ള തങ്ങൾ, അബ്ദുല്ല മാദേരി, അന്തു ഞ്ഞി ഹാജി ചിപ്പാർ, ഖാലിദ് ദുർഗിപ്പള്ള, എം.പി ഖാലിദ്, അസീസ് കളത്തൂർ, ബി.എ. അബ്ദുൽ മജീദ്, ബി.എം മുസ്തഫ, സിദ്ധീഖ് ദണ്ഡഗോളി, കെ.എം.സി.സി നേതാക്കളായ അസീസ് പെർമുദെ, എം.എ ഖാലിദ്, ഇസ്മയിൽ മുഗുളി, ഹസ്സൻ ബസ്താനി, ഹമീദ് കക്കടം തുടങ്ങിയവർ സംസാരിച്ചു.
Post a Comment