കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കാസര്‍കോട്(www.truenewsmalayalam.com) : കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
അരയി വട്ടത്തോട് സ്വദേശി ബികെ അബ്ദുള്ള കുഞ്ഞി-ഷംസിയ ദമ്പതികളുടെ മകനായ ബികെ മുഹമ്മദ് സിനാന്‍(16) ആണ് ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ അരയി കാര്‍ത്തിക പുഴയില്‍ മുങ്ങി മരിച്ചത്.
രണ്ട് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ സിനാൻ പുഴയിലെ ചുഴയില്‍പെട്ട് മുങ്ങിത്താഴുകുകയായിരുന്നു.
നാട്ടുകാര്‍ ചേർന്ന് നടത്തിയ തെരച്ചിലില്‍ സിനാനെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.
Post a Comment