ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മാറ്റിയ റേഷൻ കടകളുടെ പ്രവർത്തനസമയം പുന:സ്ഥാപിച്ചു
തിരുവനന്തപുരം(www.truenewsmalayalam.com) : സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയമാറ്റം പുന:സ്ഥാപിച്ചു.
വെള്ളിയാഴ്ച മുതൽ രാവിലെ എട്ട് മണി മുതൽ 12 മണി വരെയും,
വൈകുന്നേരം നാല് മണി മുതൽ ഏഴ് മണി വരെയുമായിരിക്കും റേഷൻ കടകൾ പ്രവർത്തിക്കുക.
വേനൽ മഴ സജീവമായതോടെ താപനില കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
Post a Comment