JHL

JHL

എസ്എസ്എൽസി; നൂറുമേനി തിളക്കത്തിൽ മൊ ഗ്രാൽ ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ

മൊഗ്രാൽ(www.truenewsmalayalam.com) : ഹൈസ്കൂൾ സംവിധാനം സ്ഥാപിതമായതിന് ശേഷം ഇന്നോളം ഇല്ലാത്ത മിന്നും വിജയം സ്വന്തമാക്കി മൊഗ്രാൽ ഗവർമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ. പരീക്ഷ എഴുതിയ 234/234 കുട്ടികളെയും(100%) കൂട്ടായ പരിശ്രമത്തിലൂടെ പാസാക്കിയെടുക്കാൻ കഴിഞ്ഞത് മൊഗ്രാലിന് അഭിമാന നേട്ടമായി. ജില്ലയിൽ നൂറുമേനി നേടിയ സ്കൂളുകളുടെ കൂട്ടത്തിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസും സ്ഥാനം പിടിച്ചു.

 234 ൽ 18 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 10 കുട്ടികൾ 9എ പ്ലസ് നേടി. വിജയാഘോശ ത്തോടൊപ്പം വിദ്യാഭ്യാസ പുരോഗതി കൈവരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നാട്ടുകാർ.

 വിജയത്തിൽ എടുത്തു പറയേണ്ടത് ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീറിന്റെ ചിട്ടയായ പ്രവർത്തനം തന്നെ. ഒപ്പം പിടിഎ പ്രസിഡണ്ട് എഎം സിദ്ദീഖ് റഹ്മാൻ, എസ്എംസി ചെയർമാൻ സെയ്യിദ് ഹാദി തങ്ങൾ, മദർ പിടി എ പ്രസിഡണ്ട് നജുമുന്നിസ, ഫോക്കസ് -24ന് നേതൃത്വം കൊടുത്ത പി മുഹമ്മദ് നിസാർ പെർവാഡ്,എം മാഹിൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥികൾ,സന്നദ്ധ സംഘടനകളുടെയൊക്കെ അകമഴിഞ്ഞ പിന്തുണയും, പ്രോത്സാഹനവും വിജയത്തിന് ബലമേകിയിട്ടുണ്ട്.

ഫോട്ടോ: മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു.

 അധ്യാപകരുടെ കഠിനാധ്വാനം നേരത്തെ തന്നെ നാട്ടുകാർക്കിടയിൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഷമീമ,ലിബിജ, ശോഭിത, അമീൻ, റഫീഖ് എന്നീ അധ്യാപകർ ഒരേസമയം ക്ലാസ് അധ്യാപകരായും, മോഡിവേറ്റർമാരായും കുട്ടികൾക്കൊപ്പം കട്ടയ്ക്ക് നിന്നതും 100% വിജയം എളുപ്പമാക്കി. സീനിയർ അസി: ജാൻസി ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപകർ കുട്ടികൾക്ക് രാവും പകലും അവധി ദിവസങ്ങളിലും കുട്ടികളെ പഠിപ്പിച്ചു പരീക്ഷയ്ക്ക് സജ്ജമാക്കി. ഒപ്പം മുൻ പ്രധാനാദ്ധ്യാപകരായ ആർ ശിവാനന്ദൻ, സലാം, മനോജ്‌ കുമാർ, എം മാഹിൻ എന്നിവർ നൽകിയ പിന്തുണ വിജയത്തിന് ഊർജ്ജം പകർന്നു.



No comments