JHL

JHL

ഈ നീരോഴുക്ക് നിലക്കരുത്;, കുമ്പള കോയിപ്പാടി മുജിമുടി തോടിന് സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന് ആവശ്യമുയരുന്നു


കുമ്പള(www.truenewsmalayalam.com) : ലക്ഷങ്ങൾ ചിലവഴിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് നവീകരിച്ച കുമ്പള കോയിപ്പാടി മുജിമുടി തോടിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന് പ്രദേശവാസികൾ.

 കുമ്പള പുഴയുമായി സംഗമിക്കുന്ന മുജിമുടി തോട് പ്രകൃതി രമണീയത കൊണ്ട് സമ്പന്നമാണ്. കത്തുന്ന വേനലിലും വറ്റാത്ത നീ രുറവയുള്ള മുജിമുടി തോട് കുമ്പളയിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നാണ്.

 എന്നാൽ വർഷങ്ങളായി കാട് വളർന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ അഴിഞ്ഞുകൂടി മുജിമുടി തോടിലെ ഒഴുക്ക് നിലച്ചിരുന്നു. ഈ വർഷമാണ് ഇതിന് പുതുജീവൻ വെച്ചത്.

 കുമ്പള ഗ്രാമപഞ്ചായത്ത് 2022- 23ലെ വാർഷിക പദ്ധതിയിൽ 8 ലക്ഷം രൂപ ചിലവഴിച്ചാണ് മുജിമുടി തോട് ശുചീകരിച്ചത്.

 കോയി പ്പാടി-കൊപ്പളം തീരദേശ റോഡിന്റെ സമീപത്തുള്ള 800 മീറ്റർ ദൈർഘ്യമുള്ള മുജീമുടി തോട് തണ്ണീർത്തട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശുചീകരിച്ചത്.

 മാലിന്യം നീക്കിയതോടെ പ്രദേശത്തെ ദുർഗന്ധത്തിനും പരിഹാരമായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

 എന്നാൽ കഴിഞ്ഞ നാലഞ്ചു ദിവസങ്ങളിലായി പെയ്ത മഴയിൽ ശുചീകരണ സമയത്ത് തോടിന്റെ സമീപത്തായി ഇട്ടിരിക്കുന്ന മണ്ണും, മാലിന്യങ്ങളും തോടി ലേക്ക് തന്നെ വീഴുന്ന സാഹചര്യമാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. മഴ ശക്തമായാൽ വീണ്ടും പഴയപടി ആവാൻ സാധ്യത ഏറെയാണെന്നും നാട്ടുകാർ പറയുന്നു. 

അതുകൊണ്ടുതന്നെ 2023-24ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കി മുജിമുടി തോടിന് സംരക്ഷണ ഭിത്തി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 800 മീറ്റർ വരെ ഇരു ഭാഗങ്ങളിലായി സംരക്ഷണഭിത്തി ഒരുക്കാൻ വലിയ ഫണ്ട് ആവശ്യമാണെന്നി രിക്കെ കേന്ദ്ര ഹാർബർ ഫണ്ടോ,സംസ്ഥാന ജല വിഭവ വകുപ്പ് ഫണ്ടോ ലഭ്യമാക്കി തോട് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments