JHL

JHL

കുബണൂർ മാലിന്യ പ്ലാന്റിലെ തീപിടുത്തം; മംഗൽപാടി ജനകീയവേദി നേതാക്കൾ കുമ്പള പോലീസുമായി അന്വേഷണ പുരോഗതി വിലയിരുത്തി


കുമ്പള(www.truenewsmalayalam.com) : കുബണൂർ മാലിന്യ പ്ലാന്റിൽ നടന്ന. തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള കുറ്റവാളികളെ കണ്ടെത്തുന്നതിന് ജനകീയവേദി കുമ്പള പോലീസിൽ നൽകിയ പരാതിയുടെ അന്വേഷണം ഏതുഘട്ടത്തിൽ എത്തി എന്നുള്ളതിനെ കുറിച്ച് മംഗൽപാടി ജനകീയവേദി നേതാക്കൾ കുമ്പള സർക്കിൾ ഇൻസ്പെക്ടറുമായി വിലയിരുത്തൽ നടത്തി.

അന്വേഷണം തുടർന്നു കൊണ്ടിരിക്കുകയാണെന്നും കുറ്റവാളികളെ പെട്ടെന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പോലീസിൻറെ ഭാഗത്തുനിന്ന് അറിയാൻ കഴിഞ്ഞത് അന്വേഷണം ത്വരിതഗതിയിൽ ആകണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


 ജനകീയവേദി നേതാക്കളായ അഡ്വ :കരിം പൂന, മഹ്മൂദ് കൈകമ്പ, സത്യൻ സി ഉപ്പള,അഷാഫ് മൂസ, സിദ്ദീഖ് കൈകമ്പ,തുടങ്ങിയവർ സംബന്ധിച്ചു.


No comments