JHL

JHL

കടത്താൻ ശ്രമിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ


ഹൊസങ്കടി(www.truenewsmalayalam.com) : കടത്താൻ ശ്രമിച്ച കർണ്ണാടക മദ്യവുമായി യുവാവ് പിടിയിൽ. ഉദുമ ബാര സ്വദേശി രതീഷാ(41)ണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ബി. തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

 വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് പ്ലാസ്റ്റിക്ക് ചാക്കിലാക്കിയ നിലയിൽ മദ്യം കണ്ടെത്തിയത്.

 രതീഷ് മുമ്പും മദ്യക്കടത്ത് കേസില്‍ പ്രതിയാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.പി. അബ്ദുല്‍ സലാം, പ്രിവന്റീവ് ഓഫീസര്‍ പി. സുജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.എം സുരേഷ് ബാബു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.


No comments