കുമ്പള പോലീസ് സ്റ്റേഷനിലെ മേൽക്കൂരയുടെ സിമൻറ് പാളികൾ അടർന്നുവീണു
കുമ്പള : കുമ്പള പോലീസ് സ്റ്റേഷനിലെ മേൽക്കൂരയുടെ സിമൻറ് പാളികൾ അടർന്നുവീണു. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. സ്റ്റേഷനിൽ ജി.ഡി. ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഇരിപ്പിടത്തിനു സമീപമാണ് സിമൻറ് പാളികൾ അടർന്നുവീണത്. മേൽക്കൂരയിലുണ്ടായിരുന്ന ഫാനിന് കേടുപ്പാടുകൾ സംഭവിച്ചിട്ടുണ്ട്.
പരാതിയുമായും മറ്റു ആവശ്യങ്ങൾക്കും പൊതുജനമെത്തുന്ന കവാടത്തിൽ തന്നെയാണ് അപകടം നടന്നത്. കാലപ്പഴക്കം കാരണം ഏറെക്കാലമായി സിമൻറ് പാളികൾ അടർന്നുവീഴുന്നത് പതിവാണ്. മേൽഅധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടികളുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെത്തുടർന്ന് കോൺക്രീറ്റിന് നനവുണ്ടായിട്ടുണ്ട്.
Post a Comment