നിർധന രോഗിക്ക് ഭക്ഷ്യ കിറ്റുമായി ആസ്ക് ആലംപാടി
ആലംപാടി(www.truenewsmalayalam.com) : ആലംപാടി നാൽത്തടുക്കയിലെ വാഹനാപകടത്തിൽ പരിക്കേറ്റ് വീട്ടിൽ വിശ്രമിക്കുന്ന നിർധനനായ രോഗിക്ക് രണ്ടുമാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് ആസ്ക് ആലംപാടി ജിസിസി കാരുണ്യ വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകി.
ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്ക് ജിസിസി അംഗം ഹാരിസ് സിഎം ആസ്ക് മുൻ ജനറൽ സെക്രട്ടറി കൈസറിന് കൈമാറി.
ആസ്ക് ആലംപാടി വൈസ് പ്രസിഡണ്ട് ഹാരിസ് എസ് ടി , ആസ്ക് ആലംപാടി ജിസിസി അംഗം ശിഹാബ് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment