JHL

JHL

പോളിടെക്‌നിക് പ്രവേശനം ; ലാറ്ററൽ എൻട്രി വഴി ത്രിവത്സര ഡിപ്ലോമ എൻജിനിയറിങ് കോഴ്‌സുകളുടെ രണ്ട് വർഷത്തേക്ക് നേരിട്ടുള്ള പ്രവേശനത്തിനും ത്രിവത്സര ഡിപ്ലോമ എൻജിനിയറിങ് കോഴ്‌സുകളുടെ റഗുലർ പ്രവേശനത്തിനും അപേക്ഷിക്കാം

Poly (Polytechnic) Admission 2024 - www.polyadmission.org course 

കാസർകോട് : പോളിടെക്‌നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി വഴി ത്രിവത്സര ഡിപ്ലോമ എൻജിനിയറിങ് കോഴ്‌സുകളുടെ രണ്ട് വർഷത്തേക്ക് നേരിട്ടുള്ള പ്രവേശനത്തിനും ത്രിവത്സര ഡിപ്ലോമ എൻജിനിയറിങ് കോഴ്‌സുകളുടെ റഗുലർ പ്രവേശനത്തിനും അപേക്ഷിക്കാം. ലാറ്ററൽ എൻട്രി പ്രവേശനത്തിന് പ്ലസ് ടു (സയൻസ്), വി.എച്ച്.എസ്.ഇ., രണ്ട് വർഷ ഐ.ടി.ഐ., എൻ.സി.വി.ടി., എസ്.സി.വി.ടി., കെ.ജി.സി.ഇ. കോഴ്‌സ് കഴിഞ്ഞവർക്ക് 31 വരെ അപേക്ഷിക്കാം.ത്രിവത്സര ഡിപ്ലോമ എൻജിനിയറിങ് കോഴ്‌സുകളുടെ റഗുലർ പ്രവേശനത്തിന് എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി., സി.ബി.എസ്.സി. കോഴ്‌സുകൾ കഴിഞ്ഞവർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.polyadmission.org. ഫോൺ:0467-2211400, 2234020, 2203110.


No comments