JHL

JHL

മൊഗ്രാൽ "മമ്മുഞ്ഞി'' കുടുംബസംഗമം മൂന്നാം വർഷം; കുമ്പള മാട്ടം കുഴിയിൽ വെച്ച് നടത്തി

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ മത- സാമൂഹിക- വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞു നിന്നിരുന്ന മൊഗ്രാൽ മമ്മുഞ്ഞി ''കുടുംബ സംഗമം മൂന്നാം വർഷം കുമ്പള മാട്ടംകുഴിയിൽ വെച്ച് സംഘടിപ്പിച്ചു.

 കുട്ടികളും, മുതിർന്നവരുമായി 250 ഓളം കുടുംബാംഗങ്ങൾ പരിപാടിയിൽ സംഗമിച്ചു. പാട്ടുപാടിയും,കായിക മത്സരങ്ങൾ സംഘടിപ്പിച്ചും, തമാശകൾ പറഞ്ഞും നടത്തിയ ഏകദിന സംഗമം "മമ്മുഞ്ഞി '' കുടുംബത്തിന്റെ കുടുംബ മഹിമ കൂടി വിളിച്ചോതുന്നതായി.

 സംഗമം വ്യവസായ പ്രമുഖനും,മുതിർന്ന കുടുംബാംഗവുമായ മുഹമ്മദ് അറബി കുമ്പള ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ചെയർമാൻ മുഹമ്മദ് കുഞ്ഞി മാട്ടംകുഴി അധ്യക്ഷത വഹിച്ചു. കൺവീനർ എം മാഹിൻ മാസ്റ്റർ സ്വാഗതവും,എംഎ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

 എം അബ്ദുൽ റഹ്മാൻ മാട്ടന്‍കുഴി,അബ്ദുള്ള മാട്ടംകുഴി എംഎ അബ്ദുള്ള-ഉമ്മർ, മുഹമ്മദ് കുഞ്ഞി സുർത്തിമുല്ല, എംഎ അബ്ദുൽ റഹിമാൻ സുർത്തിമുല്ല, അബ്ദുള്ള ഹിൽട്ടോപ്പ്, എംഎ മൊയ്‌ദു, മുഹമ്മദലി കുമ്പള, അബൂബക്കർ മാട്ടംകുഴി, ഇബ്രാഹിം മാട്ടംകുഴി എന്നിവർ ആശംസകൾ നേർന്നു.

 കലാകായിക മത്സര വിജയികൾക്ക് പിന്നീട് സമ്മാനങ്ങൾ വിതരണം ചെയ്തു. വിഭവ സമൃദ്ധമായ  ഭക്ഷണവും ഒരുക്കിയിരുന്നു. അടുത്തവർഷം വീണ്ടും സംഗമിക്കാമെന്ന തീരുമാനത്തോടെ പരിപാടിക്ക് സമാപനമായി.


No comments