റോഡിലെ കുഴികൾ മുസ്‌ലിം ലീഗ് പ്രവർത്തകർ കോൺക്രീറ്റ്‌ചെയ്തു
കുമ്പള : ഏറെക്കാലമായി അറ്റകുറ്റപ്പണികൾ നടത്താത്ത റോഡിലെ കുഴികൾ മുസ്‌ലിം ലീഗ് പ്രവർത്തകർ കോൺക്രീറ്റ്‌ചെയ്തു. ഉജാർ-കൊടിയമ്മ റോഡാണ് പ്രവർത്തകരുടെ ഇടപ്പെടൽ മൂലം ഗതാഗത യോഗ്യമായത്. റോഡിലെ കുഴികൾ കാരണം ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. കൊടിയമ്മ ജുമാമസ്ജിദ്, മദ്രസ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള റോഡാണിത്. അധികൃതർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല.
Post a Comment