JHL

JHL

അതി തീവ്ര മഴ; കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലര്‍ട്ട്

 


തിരുവനന്തപുരം(www.truenewsmalayalam.com) : മഴ ശക്തമായതിനെ തുടർന്ന് സംസ്ഥാനത്ത് കാസർകോട് ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കൻ കേരളത്തിന് മുകളിലായുള്ള ചക്രവാത്ര ചുഴിയുടെ സ്വാധീനഫലമായി തെക്ക് - മധ്യ കേരളത്തിൽ അതിതീവ്ര മഴ ലഭിച്ചേക്കും.

ഉയർന്ന തിരമാലക്ക് സാധ്യത ഉള്ളതിനാൽ തീരദേശവാസികളും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലവാസ്ഥ കേന്ദ്രം അറിയിച്ചു. അതിതീവ്ര മഴയിൽ മലവെള്ള പാച്ചിലിന് സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.



No comments