JHL

JHL

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസർകോട്(www.truenewsmalayalam.com) : "ആഴ്ന്നിറങ്ങിയ നീതിബോധം സമര തീക്ഷ്ണമായ പ്രതിനിധാനം" എന്ന തലക്കെട്ടിൽ ഏപ്രിൽ 30 ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കാസർകോട് ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

ക്യാമ്പ് ജില്ലാ പ്രസിഡൻ്റ് സി.എ യൂസുഫ് രക്തം നൽകി ഉദ്ഘാടനം ചെയ്തു.

ജില്ലാ ജനൽ സെക്രട്ടറിമാരായ റാസിഖ് മഞ്ചേശ്വരം, എൻ.എം വാജിദ്, നേതാക്കളായ പ്രസാദ്, ഷഫീഖ് നായമാർമൂല, റാഷിദ് എം.കെ.സി, ഹംസ ഇർഷാദ്, ഇസ്ഹാഖ് മഞ്ചേശ്വരം, ആദിൽ, മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.


No comments