JHL

JHL

മൊഗ്രാല്‍പുത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവം; സ്വർണ്ണം വീട്ടിനകത്ത് തന്നെ കണ്ടെത്തി

 


മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാല്‍പുത്തൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവം, സ്വർണ്ണം വീട്ടിനകത്ത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി.

 മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദിന് പിറകുവശം മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് സംഭവം, രോഗിയായ ഇബ്രാഹിമും ഭാര്യ മറിയമ്മയും വീട് പൂട്ടി മജലിലുള്ള മകളുടെ വീട്ടിലായിരുന്നുതാമസം..

 ഇന്ന് ഇബ്രാഹിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനാല്‍ ഇന്നലെ രാത്രിയോടെ വസ്ത്രങ്ങളെടുക്കുന്നതിനായി മറിയമ്മയും മരുമകനും എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.

അകത്തെ അലമാരകള്‍ കുത്തിപ്പൊളിച്ച് വസ്ത്രങ്ങളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇബ്രാഹിമിന്റെ മകന്‍ ഇല്ല്യാസിന്റെ ഭാര്യ ഫൗസിയയുടെ സ്വര്‍ണ്ണാഭരണങ്ങളും കോയിന്‍ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന പണവും കവർന്നതായാണ് കരുതിയത്.

പിന്നീടാണ് വീട്ടിനകത്തു തന്നെ സ്വർണ്ണം കണ്ടെത്തിയത്.

No comments