JHL

JHL

അമ്യൂസ്മെൻറ് പാർക്കിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന കേന്ദ്ര സർവകലാശാല അസി. പ്രഫ. ഡോ. ഇഫ്തികർ അഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

കാസർകോട്(www.truenewsmalayalam.com): കണ്ണൂരിലെ അമ്യൂസ്മെൻറ് പാർക്കിൽ കുടുംബത്തോടൊപ്പം എത്തിയ മലപ്പുറം സ്വദേശിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന കേന്ദ്ര സർവകലാശാല ഇംഗ്ലീഷ്-താരതമ്യപഠനം വകുപ്പ് അസി. പ്രഫ. ഡോ. ഇഫ്തികർ അഹമ്മദിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

മേയ് 13ന് കണ്ണൂരിലെ അമ്യൂസ്മെൻറ് പാർക്കിലെ വേവ്പൂളിൽ വെച്ചാണ് 22കാരി ഡോ. ഇഫ്തികർ അഹമ്മദിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടത്. കുടുംബത്തോടൊപ്പമെത്തിയതായിരുന്നു ഡോ. ഇഫ്തികർ അഹമ്മദും. അതിക്രമം നേരിട്ട ഉടനെ വേവ്പൂളിൽ നിന്നും കരക്ക് കയറിയ യുവതി ഉടൻ തളിപറമ്പ് പൊലീസിൽ പരാതി ഫോൺ മുഖേന അറിയിക്കുകയായിരുന്നു. പൊലീസ് എത്തി യുവതിയുടെ മൊഴിയെടുത്ത ശേഷം ഇഫ്തികറിനെ അറസ്റ്റ് ചെയ്യുകയും തളിപറമ്പ് ജുഡിഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

റിമാൻഡ് റിപ്പോർട്ട് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർക്ക് ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് മറ്റൊരു തീരുമാനമുണ്ടാകുന്നതുവരെ അധ്യാപകനെ സസ്പെൻഡ് ചെയ്തത്.


No comments