മൊഗ്രാൽ ദേശീയവേദി മെഡ് വൺ ഹെൽത്ത് കെയറുമായി സഹകരിച്ച് നടപ്പിലാക്കുന്ന "ആരോഗ്യ പദ്ധതി''യുടെ കാർഡ് വിതരണം തുടങ്ങി
മൊഗ്രാൽ(www.truenewsmalayalam.com) : നാട്ടിലെ നിർധന - ഇടത്തരം കുടുംബങ്ങളിലെ രോഗികൾക്ക് ആശ്വാസമേവുന്ന മൊഗ്രാൽ ദേശീയവേദി-മെഡ് വൺ ഹെൽത്ത് കെയർ സംയുക്തമായി നടപ്പിലാക്കുന്ന നൂതന ചികിത്സാ പദ്ധതിയുടെ കാർഡ് വിതരണം തുടങ്ങി.
ഡോക്ടറുടെ പരിശോധനാ ഫീസ് മുതൽ മരുന്നിനും ലാബ് ടെസ്റ്റുകൾക്കും കാഷ്വാലിറ്റിക്കുമടക്കം രോഗികൾക്ക് 50% ശതമാനം കിഴിവ് ലഭിക്കുന്നതാണ് ചികിത്സാ പദ്ധതി.
മൊഗ്രാലിന്റെ ഹൃദയഭാഗത്ത് ജൂൺ ആദ്യവാരം പ്രവർത്തനമാരംഭിക്കുന്ന മെഡ് വൺ ഹെൽത്ത് കെയർ സെന്ററിൽ ചികിത്സയ്ക്ക് എത്തുന്ന മൊഗ്രാൽ ദേശീയവേദിയുടെ "ഹെൽത്ത് കാർഡ് " സ്വന്തമാക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും.
ഹെൽത്ത് കാർഡ് മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ളകുഞ്ഞി സ്പിക്, മിഡ് വൺ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ അബ്ദുൽ ഗഫൂറിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റിയാസ് കരീം സ്വാഗതം പറഞ്ഞു,
ചടങ്ങിൽ ദേശീയവേദി ഉപദേശക സമിതി അംഗങ്ങളായ എം മാഹിൻ മാസ്റ്റർ,ഹമീദ് പെർവാട്, ടികെ ജാഫർ, ടിഎ കുഞ്ഞഹമ്മദ്, ടിഎ ജലാൽ,അബ്ദുല്ല കുഞ്ഞി നടുപ്പളം, എഎം സിദ്ധീഖ് റഹ്മാൻ, എംഎസ് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അഷ്‌റഫ് സാഹിബ്,മെഡ്-വൺ ഹെൽത്ത് കെയർ പ്രതിനിധി അഷ്റഫ് കെകെ, എഎം അബ്ദുൽ ഖാദർ, എന്നിവർ സംബന്ധിച്ചു.
Post a Comment