JHL

JHL

മഞ്ഞമ്പാറ പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

ബദിയടുക്ക : മഞ്ഞമ്പാറ  പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ആദൂര്‍ മഞ്ഞംപ്പാറയിലെ  ഇല്യാസ് (31) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് ആറരയോടെ മഞ്ഞമ്പാറ മേത്തുങ്കാല്‍ കടവിലാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ടീം രാത്രി  മൃതദേഹം പുറത്തെടുത്തു. മഞ്ഞമ്പാറയിലെ മുഹമ്മദിന്റെയും ദൈനബിയുടെയും മകനാണ്. സഹോദരങ്ങള്‍: നാസര്‍, റസാഖ്, ലത്തീഫ് സഖാഫി, സാജിദ് സഖാഫി, ഫൗസിയ, നൂറുജാബി, ഖൈറുന്നീസ, മിസിരിയ.

No comments