JHL

JHL

കഞ്ചാവുമായി യുവാവ് പിടിയിൽ


 കാസര്‍കോട്(www.truenewsmalayalam.com) : കഞ്ചാവുമായി യുവാവ് പിടിയിൽ. കുണ്ടടുക്കം അക്കരയി സ്വദേശി പി. ഉണ്ണികൃഷ്ണനാ(25)ണ് 27 ഗ്രാം കഞ്ചാവുമായി കാസര്‍കോട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കഞ്ചാവ് സ്‌കൂട്ടറിൽ കടത്താൻ ശ്രമിക്കവെയാണ് എക്‌സൈസിന്റെ പിടിയിലായത്.

എക്‌സൈസ് ഓഫീസര്‍മാരായ കെ. ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സിവില്‍ ഓഫീസര്‍മാരായ വി. ബാബു, വി. രാജേഷ്, വനിതാ ഓഫീസര്‍ ടി.വി ധന്യ, ഡ്രൈവര്‍ സുമോദ് കുമാര്‍ എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



No comments