JHL

JHL

കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കോവിഡ്.കാസര്‍ഗോഡ് 207

തിരുവനന്തപുരം(True News, Oct 5, 2020): കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 450 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 587, തിരുവനന്തപുരം 532, കോഴിക്കോട് 609, മലപ്പുറം 545, കൊല്ലം 451, തൃശൂര്‍ 413, കോട്ടയം 348, കണ്ണൂര്‍ 212, പാലക്കാട് 188, കാസര്‍ഗോഡ് 187, ആലപ്പുഴ 194, ഇടുക്കി 36, വയനാട് 24, പത്തനംതിട്ട 12 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്  23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.  

ജില്ലയില് 207 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 189 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്ക്കും വിദേശത്ത് നിന്നെത്തിയ 13 പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 170 പേര്ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില് നിരീക്ഷണത്തിലുള്ളത് 4588 പേര്
വീടുകളില് 3260 പേരും സ്ഥാപനങ്ങളില് 1328 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4588 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 275 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 165 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 257 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. 282 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 194 പേരെ ഡിസ്ചാര്ജ് ചെയ്തു.
12476 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 771 പേര് വിദേശത്ത് നിന്നെത്തിയവരും 597 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11108 പേര്ക്ക് സമ്പര്ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 8904 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 105 ആയി. നിലവില് 3467 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില് 2127 പേര് വീടുകളില് ചികിത്സയിലാണ്.

No comments