JHL

JHL

കോവിഡ് ഭീതി തുടരുന്നു: കാസറഗോഡ് ഇന്നും നാനൂറു കടന്നു . സംസ്ഥാനത്ത് ഇന്ന് 9258 കോവിഡ് കേസുകളും 20 മരണങ്ങളും

 

തിരുവനന്തപുരം / കാസർഗോഡ് (True News, Oct 2, 2020):സംസ്ഥാനത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കാസറഗോഡ് ജില്ലയിൽ കോവിഡ് ഇന്നും നാന്നൂറ്  കടന്നു. സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്   രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍ഗോഡ് 158 
ജില്ലയില് 476 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി.
സമ്പര്ക്കത്തിലൂടെ 457 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്ക്കും വിദേശത്ത് നിന്നെത്തിയ ആറ് പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 165 പേര്ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
11734 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 745 പേര് വിദേശത്ത് നിന്നെത്തിയവരും 582 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10407 പേര്ക്ക് സമ്പര്ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 8415 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി


No comments