JHL

JHL

എം എസ് മൊഗ്രാൽ ലൈബ്രറിയുടെ ഗാന്ധിസ്മൃതി ക്വിസ് വേറിട്ട അനുഭവമായി

എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിസ്മൃതി ക്വിസിൽ വിജയികളായ ഫാത്തിമത് സൈൻ ഷമ, ഷഹല എം എം , ആയിഷ റഷൂഫ എന്നിവരെ അനുമോദിക്കുന്നു.

മൊഗ്രാൽ(True News 5-10-2020):  രാഷ്ട്രപിതാവിന്റെ 151 - ആമത് ജന്മദിനത്തിൽ എം എസ് മൊഗ്രാൽ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച ഗാന്ധിസ്മൃതി ക്വിസ് വേറിട്ട അനുഭവമായി. ക്വിസിൽ ഫാത്തിമത് സൈൻ ഷമ, ഷഹല എം എം , ആയിഷ റഷൂഫ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.

പരിപാടി വിജയൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. സിദ്ദിഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെമ്പർ ഹുസൈൻ മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു. സിദ്ദിഖ് അലി മൊഗ്രാൽ , നിസാർ പെർവാഡ്, മാഹിൻ മാസ്റ്റർ , വേദ ടീച്ചർ , ബി എൽ മുഹമ്മദലി , എം സി എം അക്ബർ , ഇഖ്‌ബാൽ മൊഗ്രാൽ , ഹനീഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു . നുഹ്മാൻ മാസ്റ്റർ സ്വാഗതവും റാഷിദ് മൊഗ്രാൽ നന്ദിയും പറഞ്ഞു .


No comments