JHL

JHL

എൻജിനീയറിങ്​/ഫാർമസി പ്രവേശന ഒന്നാം കേന്ദ്രീകൃത അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എൻജിനീയറിങ്​/ഫാർമസി പ്രവേശന ഒന്നാം കേന്ദ്രീകൃത അലോട്ട്​മെൻറ്​ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആദ്യഘട്ട അലോട്ട്​മെൻറ്​ ലഭിക്കുന്നവർ കോളജുകളിൽ ഹാജരായി പ്രവേശനം നേടേണ്ട. അലോട്ട്​മെൻറ്​ വിവരങ്ങൾ വിദ്യാർഥികളുടെ ഹോം പേജിൽ ലഭ്യമാണ്​. അലോട്ട്​മെൻറ്​ മെമ്മോ പ്രിൻറൗട്ട്​ നിർബന്ധമായും എടുക്കണം. മെമ്മോയിൽ കാണിച്ചതും പ്രവേശന പരീക്ഷ കമീഷണർക്ക്​ അടയ്​ക്കേണ്ടതുമായ ഫീസ്​ വ്യാഴാഴ്​ച മുതൽ ശനിയാഴ്​ച വൈകീട്ട്​ അഞ്ചിനകം ഒാൺലൈൻ പേ​യ്​മെൻറായോ വെബ്​സൈറ്റിൽ കൊടുത്ത ഹെഡ്​പോസ്​റ്റോഫിസ്​ മുഖേനയോ ഒടുക്കണം.

എസ്​.സി/ എസ്​.ടി/ഒ.ഇ.സി വിദ്യാർഥികളും വിവിധ സർക്കാർ ഉത്തരവുകൾ പ്രകാരം ഫീസ്​ ആനുകൂല്യത്തിന്​ അർഹരായവരും ഫീസ്​ അടക്കേണ്ട. ഇവർക്ക്​ സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലെ മാനേജ്​മെൻറ്​ ക്വോട്ട സീറ്റിലാണ് അലോട്ട്​മെൻറ്​ എങ്കിൽ ഫീസിളവിന്​ അർഹരല്ല. നിശ്​ചിത സമയം​ ഫീസടക്കാത്തവരുടെ അലോട്ട്​മെൻറും ബന്ധപ്പെട്ട സ്​ട്രീമിൽ നിലവിലുള്ള ഹയർ ഒാപ്​ഷനും റദ്ദാകും.

No comments