JHL

JHL

സവർണ്ണ സംഘ് ഭീകരതക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ കൂട്ടം സംഘടിപ്പിച്ചു

കുമ്പള(True News 8-10-2020): ഹഥ്രസിലെ ദലിത് പെൺകുട്ടിയുടെ നീതിക്കായ് പൊരുതുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കുമ്പള പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ

പ്രതിഷേധക്കൂട്ടം സംഘടിപ്പിച്ചു. കുമ്പള ടൗണിൽ നടന്ന സമരക്കൂട്ടം ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇസ്മായിൽ മൂസ, ശഹ്ബാസ് തുടങ്ങിയവർ സംബന്ധിച്ചു. പെർവാഡിൽ അഡ്വ. എം സി എം അക്ബർ ഉദ്ഘാടനം ചെയ്തു. ബീരാൻ മൊയ്തീൻ, വി.എം ഷരീഫ്, തബ്ഷീർ തുടങ്ങിയവർ സംബന്ധിച്ചു.മൊഗ്രാൽ ജംഗ്ഷനിൽ മണ്ഡലം കമ്മിറ്റി അംഗം ഹസൻ മൂസ ഉദ്ഘാടനം ചെയ്തു. മുസഫ്ഫർ അബ്ദുല്ല, മുനവ്വർ, ബി. എം  ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

No comments