JHL

JHL

സംസ്ഥാനത്ത് ഇന്ന് കോവിഡ് പതിനായിരം കടന്നു.ജില്ലയിൽ ഇന്ന് ‍ 432 പേർ‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

 

തിരുവനന്തപുരം / കാസറഗോഡ് (True News, Oct 7, 2020):സംസ്ഥാനത്ത്  ഇന്ന് കോവിഡ് പതിനായിരം കടന്നു.10606 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 9542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6161 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍ഗോഡ് 173 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.. 
ഇന്ന് (ഒക്ടോബര് 07) ജില്ലയില് 432 പേര്ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്ക്കത്തിലൂടെ 417 പേര്ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്ക്കും വിദേശത്ത് നിന്നെത്തിയ 14 പേര്ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 177 പേര്ാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല് ഓഫീസര് (ഹെല്ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില് നിരീക്ഷണത്തിലുള്ളത് 4732 പേര്
വീടുകളില് 3286 പേരും സ്ഥാപനങ്ങളില് 1446 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 4732 പേരാണ്. പുതിയതായി 278 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 1770 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 386 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
13324 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 797 പേര് വിദേശത്ത് നിന്നെത്തിയവരും 604 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11923 പേര്ക്ക് സമ്പര്ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 9283 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 116 ആയി. നിലവില് 3925 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില് 2101 പേര് വീടുകളില് ചികിത്സയിലാണ്.

No comments