JHL

JHL

അംഗഡി മുഗറിൽ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ

 കുമ്പള(www.truenewsmalayalam.com 7-10-2020): അംഗഡിമുഗറില്‍ പതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംഗഡിമുഗര്‍ നൈമൂലയിലെ ബാലകൃഷ്ണ റൈ-സുമതി ദമ്പതികളുടെ മകള്‍ ദീക്ഷയാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടുമുറ്റത്തെ കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്. മരണകാരണം വ്യക്തമല്ല എന്ന് പോലീസ് അറിയിച്ചു.വിവരമറിഞ്ഞ് കുമ്പള പൊലീസും സ്ഥലത്തെത്തി. ദീക്ഷക്ക് രണ്ട് സഹോദരങ്ങളുണ്ട്. ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനി ആയിരുന്നു.

No comments