JHL

JHL

തലപ്പാടിയിൽ മീന്‍ ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു

തലപ്പാടി(True News, Oct 6, 2020):   മീന്‍ ലോറിയിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തലപ്പാടി ടോള്‍ ബൂത്തിന് സമീപമാണ് അപകടം.അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. മഞ്ചേശ്വരം തൂമിനാടുവിലെ മൂസയുടെ മകന്‍ നസീര്‍(49) ആണ് മരിച്ചത്.  

ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ടോള്‍ ബൂത്തിന് സമീപത്തുകൂടി നസീര്‍ നടന്നുവരുന്നതിനിടെ മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു.   . നസീര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.  നിർത്താതെ മംഗളൂരു ഭാഗത്തേക്ക് ഓടിച്ചു പോയ  ലോറിയെ കുറിച്ച് ഉള്ളാള്‍ പൊലീസ് അന്വേഷിച്ചുവരുന്നു. 





No comments