JHL

JHL

നിർത്തിയിട്ട ട്രക്കിൽ ഓട്ടോറിക്ഷ ഇടിച്ചു കയറി ഡ്രൈവർ മരിച്ചു.മൂന്നു പേർക്ക് പരിക്ക്


മംഗളൂരു : (True News, Oct 6, 2020) നിർത്തിയിട്ട ട്രക്കിൽ ഓട്ടോറിക്ഷ  പാഞ്ഞു   കയറി ഒരാൾ മരിച്ചു.മൂന്നു പേർക്ക് പരിക്ക്. മംഗളൂരുവിനടുത്തു മാറോളിയിലാണ് സംഭവം. ഓട്ടോ റിക്ഷ ഡ്രൈവർ വൊളച്ചിൽ സ്വദേശി മുഹമ്മദ് സലീം (42 ) ആണ് മരിച്ചത്. യാത്രക്കാരായ. ശിഹാബ് നിസാമുദ്ദീൻ എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ മൂന്നാമത്തെയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല,മൽപേ തുറമുഖത്തു നിന്നും മംഗളൂരുവിലേക്ക് വരികയായിരുന്ന ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട്   കുറെ കാലമായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന കരിങ്കല്ല് നിറച്ച ലോറിയിൽ ഇടിക്കുകയായിരുന്നു, ഡ്രൈവർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു.ഓട്ടോറിക്ഷയുടെ മുൻ ഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നു പോയി. 



No comments