JHL

JHL

സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മദ്യം പിടികൂടി

കുമ്പള(True News 6-10-2020):സ്കൂട്ടറിൽ കടത്തുകയായിരുന്ന കർണാടക നിർമ്മിത മദ്യം പിടികൂടി. ബന്തിയോട് അടുക്ക ഭഗവതി നഗറിൽ വച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ ഭഗവതി നഗറിലെ കുഞ്ഞിരാമന്റെ മകൻ സന്ദീപിനെതിരെ കേസെടുത്തു. ഇയാൾ ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. 

180 മില്ലി ലിറ്റർ മദ്യം അടങ്ങിയ പതിനാറ കുപ്പി മദ്യം സ്കൂട്ടറിൽ നിന്ന് കണ്ടെടുത്തു. എക്സൈസ് കുമ്പള റേഞ്ച് പ്രിവെന്റീവ് ഓഫീസർ രാജീവൻ പി യുടെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സതീശൻ കെ, അജീഷ് സി, ശ്രീജീഷ് എം, എക്‌സൈസ്  ഡ്രൈവർ സത്യൻ  എന്നിവരാണ് മദ്യം പിടികൂടിയത്. കെ എൽ 14 ഇസെഡ് 3256 നമ്പർ സുസുകി ആക്സിസ് സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.

No comments