JHL

JHL

കാസർകോട് പാസ്പോർട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ്; സേവാകേന്ദ്രം വീണ്ടും അടച്ചു

കാസർകോട്(True News 6 Septemeber:കാസറഗോഡ് പാസ്പോർട്ട് സേവാകേന്ദ്രത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സേവാകേന്ദ്രം താൽക്കാലികമായി അടച്ചിട്ടു.  ഹെഡ് പോസ് റ്റോഫീസ് കെട്ടിടത്തിലാണ് പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്.  കഴിഞ്ഞ ദിവസമാണ് ജീവനക്കാരനെ പരിശോധിച്ചപ്പോൾ ഫലം പോസറ്റീവായത്. ദിവസേന നിരവധി പേരാണ് പാസ്പോർട്ടിനായി ഇവിടെയെത്തുന്നത്. ചൊവ്വാഴ്ച്ച നിരവധി പേർ ഓഫീസിന് മുന്നിൽ എത്തിയെങ്കിലും നിരാശയോടെ തിരിച്ചു പോവുകയായിരുന്നു. ഓഫീസ് അടച്ചിട്ട വിവരം പോലും ഓഫീസിന് മുന്നിൽ പതിച്ചിരുന്നില്ല.

ഇത്  കാരണം സ്ത്രീകളടക്കമുള്ള നിരവധി പേർ മണിക്കുറുകളോളം കാത്തിരുന്നു മടങ്ങിപ്പോവുകയായിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നേരത്തേ മാസങ്ങളോളം സേവാകേന്ദ്രം അടച്ചിട്ടിരുന്നു. ഈയടുത്താണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്.





No comments