JHL

JHL

നായന്മാർമൂലയിൽ വൻ ചന്ദന ശേഖരം പിടികൂടി ; കളക്ടറുടെ നേതൃത്വത്തിലാണ് ചന്ദന വേട്ട

കാസര്‍ഗോഡ്(True News 06-10-2020): ജില്ലയില്‍ വന്‍ ചന്ദന വേട്ട. ജില്ലാ കലക്ടറുടെ ഓഫീസിന് സമീപത്തെ അബ്ദുൽ ഖാദറിൻ്റെ വീട്ടിൽ നിന്നാണ് ചന്ദനം പിടികൂടിയത്. കലക്ടറും സംഘവും ചേര്‍ന്നാണ് പിടികൂടിയത്. ഒരു ടണ്ണിലധികം തൂക്കം വരുന്ന വന്‍ ചന്ദനശേഖരമാണ് കലക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്. പിടികൂടിയവയ്ക്ക് രണ്ടര കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ട്.

സിമന്റ് കടത്തുന്ന ലോറിയില്‍ സിമന്റാണെന്ന വ്യാജേനയാണ് ചന്ദനം കടത്താന്‍ ഒരുങ്ങിയത്. ചന്ദനത്തിന് ഏകദേശം ഒരു ടണ്ണിലധികം ഭാരം വരുമെന്നാണ് പ്രാഥമിക നിഗമനം.

കലക്ടറുടെ ഗണ്‍മാനും ഡ്രൈവറും രാവിലെ ഉറക്കമുണര്‍ന്ന സമയത്ത് സമീപത്തെ വീട്ടില്‍ നിന്ന് വല്ലാത്ത ശബ്ദം കേട്ടതിനെ തുടര്‍ന്ന് പോയി നോക്കിയതോടെയാണ് സംഭവം വെളിച്ചതു വന്നത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ചന്ദനം കയറ്റുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച അവസ്ഥയില്‍ ചന്ദനത്തടികള്‍ കണ്ടെത്തുന്നത്. സമീപത്തു തന്നെയാണ് കലക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും വീടുകള്‍ സ്ഥിതി ചെയ്യുന്നത്.വീട്ടില്‍ നിന്ന് ചന്ദനം തൂക്കാനും മറ്റുമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചന്ദനം ഉടന്‍ തന്നെ വനംവകുപ്പിന് കൈമാറും.

No comments