JHL

JHL

ഡി കെ ശിവകുമാറിന്റെ വസതിയിൽ സി ബി ഐ റെയ്ഡ് ചെയ്ത സംഭവം ആസൂത്രിതമാണെന്ന് യൂത്ത് കോൺഗ്രസ്; പ്രതിഷേധിച്ച നിരവധി പ്രവർത്തകർ അറസ്റ്റിൽ

മംഗളൂരു(True News 6-10-2020): കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വസതി സി ബി ഐ റെയ്ഡ് ചെയ്ത സംഭവം ആസൂത്രിതമാണെന്ന് ആരോപിച്ച്  യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനം നടത്തി.  നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.      യൂത്ത് കോൺഗ്രസ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് മിഥുൻ റൈ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

അതേസമയം ഭരണകൂടത്തിന്റെ ഗൂഢാലോചനയുടെ സമ്മർദത്തിന് വഴങ്ങില്ല എന്ന് ഡി കെ ശിവകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. മുംബൈ, കർണാടക, ഡെൽഹി എന്നിവിടങ്ങളിലെ 14 ഓളം സ്ഥലങ്ങളിലാണ് തിങ്കളാഴ്ച റെയ്ഡ് നടന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിരവധി കേസുകളാണ് കേന്ദ്ര സർക്കാർ ഏജൻസികൾ വഴി ചാർജ് ചെയ്തത്.

No comments