JHL

JHL

കോവിഡ് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ. തട്ടുകടകളിൽ പാർസൽ മാത്രം. ജ്യൂസ് ചായ എന്നിവ വിൽക്കുന്ന ബേക്കറികൾ വൈകീട്ട് ആറിന് അടക്കണം

കാസറഗോഡ് (True News, Oct 8,2020): ജില്ലയിൽ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ  കൂടുതൽ നിയന്ത്രണങ്ങൾ. വഴിയോര തട്ടുകടകളിൽ ഈയൊരറിയിപ്പുണ്ടാകുന്നതുവരെ  പാർസൽ മാത്രം. ജ്യൂസ് ചായ എന്നിവ വിൽക്കുന്ന ബേക്കറികൾ വൈകീട്ട് ആറിന് അടക്കണം   

വീഡിയോ കോണ്ഫറന്സിലൂടെ ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബുവിന്റെ അധ്യക്ഷതയി ചേർന്ന ജില്ലയിലെ വ്യാപാരി വ്യവസായി സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഗ്ലൗസും മാസ്‌കും ധരിച്ച് കോവിഡ് മാനദണ്ഡങ്ങ പാലിച്ച് പാഴ്‌സ വിതരണം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടപറഞ്ഞു. ഈ തീരുമാനം ലംഘിക്കുന്ന തട്ടുകടക ഉടന് നീക്കം ചെയ്യുന്നതിന് റവന്യു-പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ജ്യൂസ്, കോഫി, ചായ എന്നിവ ബേക്കറികളോട് ചേന്ന് വിൽക്കുന്ന സ്ഥാപനങ്ങ ൾ വൈകീട്ട് ആറിന് അടയ്ക്കണം. ഈ കടകളിൽ ഡിസ്‌പോസിബിള് ഗ്ലാസുകളി മാത്രം പാനീയങ്ങൾ വിതരണം ചെയ്യണം. സ്റ്റീൽ ഗ്ലാസുകളിലും പുനരുപയോഗിക്കുന്ന പാത്രങ്ങളിലും ഭക്ഷണം നല്കരുത്. കടകൾ ക്ക് മുന്നി ആൾക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല.
മറ്റു കടകൾക്ക് രാത്രി 9 മണി വരെ പ്രവർത്തിക്കാം. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ തെരഞ്ഞെടുത്ത 10 വളണ്ടിയർമാരെ വീതം കടകളി കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നത് ഉറപ്പു വരുത്തുന്നതിന് പോലീസിനെ സഹായിക്കാന് നിയോഗിക്കും. അവർക്ക് പ്രത്യേക പരിശീലനം നല്കും.
ചെറുകിട വ്യവസായ കേന്ദ്രങ്ങളിലേക്ക് തൊഴിലിനായി വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് ജില്ലാ ഭരണസംവിധാനം കണ്ടെത്തിയ വിദ്യാലയങ്ങളി ക്വാറന്റീന് സൗകര്യമൊരുക്കും. ഇതിനാവശ്യമായ കുടിവെള്ളം, ഭക്ഷണം ഉൾ പ്പെടെയുള്ള ചെലവുകള് അതത് വ്യവസായ സ്ഥാപന ഉടമകള് വഹിക്കണമെന്നും യോഗത്തി തീരുമാനിച്ചു. യോഗത്തി ജില്ലാ പോലീസ് മേധാവി ഡി. ശില്പ , എ ഡി എം എന് ദേവീദാസ്, സബ് കളക്ട ഡി ആര് മേഘശ്രീ,ഡിഎം ഒ ഡോ എ വി രാംദാസ്,ജില്ലാ ഇന്ഫര്മേഷന് ഓഫീസ എം മധുസൂദനന്,വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളായ രാഘവന് വെളുത്തോളി,അഹമ്മദ് ഷെരീഫ്,ഗോകുദാസ് കാമ്മത്ത്,നാരായണ പൂജാരി,കെ രവീന്ദ്രന് ,സി ബിന്ദു തുടങ്ങിയവ പങ്കെടുത്തു


No comments