JHL

JHL

സംസ്ഥാനത്ത് ഇന്ന് 5445 പേർക്ക് കോവിഡ്.കാസറഗോഡ് ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 236 കോവിഡ് കേസുകൾ

 

തിരുവനന്തപുരം / കാസറഗോഡ് (True News, Oct 8, 2020): .ഇന്ന് സംസ്ഥാനത്ത് അകെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 5445. കാസറഗോഡ് ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 236 കോവിഡ് കേസുകൾ.മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377, ആലപ്പുഴ 317, പത്തനംതിട്ട 295, പാലക്കാട് 285,   കാസര്‍ഗോഡ് 236, കോട്ടയം 231, വയനാട് 131, ഇടുക്കി 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 195 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4616 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7003 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.കാസര്‍ഗോഡ് 105 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.
 

ജില്ലയില് നിരീക്ഷണത്തിലുള്ളത് 5358 പേര്
വീടുകളില് 3796 പേരും സ്ഥാപനങ്ങളില് 1562 പേരുമുള്പ്പെടെ ജില്ലയില് ആകെ നിരീക്ഷണത്തിലുള്ളത് 5358 പേരാണ്. പുതിയതായി 649 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല് സര്വ്വേ അടക്കം പുതിയതായി 1697 സാമ്പിളുകള് കൂടി പരിശോധനയ്ക്ക് അയച്ചു. 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 23 പേര് നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കി. 432 പേരെ ആശുപത്രികളിലും കോവിഡ് കെയര് സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില് നിന്നും കോവിഡ് കെയര് സെന്ററുകളില് നിന്നും 177 പേരെ ഡിസ്ചാര്ജ് ചെയ്തു.
13560 പേര്ക്കാണ് ജില്ലയില് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 806 പേര് വിദേശത്ത് നിന്നെത്തിയവരും 611 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 12143 പേര്ക്ക് സമ്പര്ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 9389 പേര്ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 122 ആയി. നിലവില് 4050 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില് 2242 പേരാണ് വീടുകളില് ചികിത്സയിലുള്ളത്.

No comments