JHL

JHL

കാറിൽ കടത്തുകയായിരുന്ന 45 ഗ്രാം എം ഡി എം എ മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ




 ആദൂര്‍: ജില്ലയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 45 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി നാല് കാഞ്ഞങ്ങാട് സ്വദേശികള്‍ അറസ്റ്റിലായി. ഡി.വൈ.എസ്.പി സദാനന്ദന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് ഡെസ്റ്റര്‍ കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുകയായിരുന്ന സംഘം പിടിയിലായത്. കാഞ്ഞങ്ങാട് മീനാപ്പീസിലെ മുഹമ്മദ് ഫായിസി (28), ആവിയിലെ പി. ഫായിസി(30), പടന്നക്കാട്ടെ ജുനൈര്‍ (29), കല്ലൂരാവിയിലെ മുഹമ്മദ് അസ്‌ക്കര്‍ (28) എന്നിവരാണ് പിടിയിലായത്. ആന്റി നാര്‍ക്കോട്ടിക് വിംഗ് തലവന്‍ ജെയ്‌സണ്‍ കെ. എബ്രഹാം, ക്രൈംബ്രാഞ്ച് സി.ഐ സി.എ അബ്ദുല്‍റഹീം, ആദൂര്‍ സി.ഐ വിശ്വംഭരന്‍, എസ്.ഐ ടി.കെ ബാലകൃഷ്ണന്‍, എ.എസ്.ഐ കല്ലായി അബ്ദുല്‍റഹ്‌മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദൂര്‍ പള്ളത്ത് വെച്ചാണ് കാര്‍ പിടിച്ചത്.




No comments