JHL

JHL

ആദ്യ രാത്രിയിൽ നവവധു ഹൃദയാഘാതം മൂലം മരിച്ചു


മംഗളൂരു: വിവാഹം കഴിഞ്ഞ രാത്രി ഹൃദയാഘാതമൂലം ആഷുവത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. മംഗളൂരു  അഡിയാര്‍ കണ്ണൂരിലെ ലൈല ആഫിയ (23) ആണ് മരിച്ചത്. ബിര്‍പുഗുദ്ദെ ജമാഅത്ത്  പ്രസിഡന്റ് കെ എച് കെ അബ്ദുല്‍ കരീം ഹാജിയുടെ മകളാണ് ലൈല ആഫിയ. തിങ്കളാഴ്ച്ച  പുലര്‍ച്ചെ മൂന്ന് മണിക്കാണ് മരണം സംഭവിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് കരുതുന്നു. ഞായറാഴ്ച്ച ആയിരുന്നു അഡ്യാർ  കണ്ണൂരിലെ മുബാറകുമായുള്ള ആഫിയയുടെ വിവാഹം. അഡിയാര്‍ കണ്ണൂര്‍ ജുമാ മസ്‌ജിദിലായിരുന്നു നികാഹ് നടന്നത്. രാത്രിയില്‍ സത്കാരവും ഒരുക്കിയിരുന്നു. അതിനുശേഷം മുബാറക് വധുവിന്റെ വീട്ടിലെത്തി. എന്നാല്‍ പുലര്‍ച്ചയോടെ യുവതി മരണപ്പെടുകയാണുണ്ടായത്.

കല്യാണ ദിവസത്തിലെ ആകസ്മിക നരണം  ഇരു വീട്ടുകാരെയും കുടുംബക്കാരെയും നാട്ടുകാരെയും ഒരു പോലെ കണ്ണീരിലാഴ്ത്തി.


No comments