തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം കര്‍ശനമാക്കി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍
കാസര്‍കോട്:(www.truenewsmalayalam.com)
തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം കര്‍ശനമാക്കി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍. സംസ്ഥാനത്ത് നിയോഗിച്ച സ്‌പെഷ്യല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയ കാസര്‍കോട്ടെത്തി. രാത്രിയില്‍ പ്രത്യേക അവലോകനയോഗം നടത്തി. കളക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിച്ചു. പണം, മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെ യാതൊരു തരത്തിലുള്ള പ്രലോഭനങ്ങള്‍ വഴിയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അവസരമുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു.


Post a Comment