JHL

JHL

ബാലകൃഷ്‌ണൻ പെരിയയ്ക്ക് പരിഗണന; ഉദുമയിൽ വിജയപ്രതീക്ഷയോടെ യു ഡി എഫ്


 




കാസര്‍കോട്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദുമ നിയോജക മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി കെപിസിസി സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനമായി. സ്ഥാനാര്‍ത്ഥി ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന. 

  മാധ്യമ പ്രവര്‍ത്തകനായ ബാലകൃഷ്‌ണൻ പെരിയ നല്ല പ്രസംഗകൻ കൂടിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരത്തിന് ബാലകൃഷ്‌ണൻ പേര്  ഉയര്‍ന്നു വന്നിരുന്നുവെങ്കിലും അവസാനഘട്ടം കെ സുധാകരന്‍ മത്സരിക്കുകയായിരുന്നു. ബാലകൃഷ്‌ണൻ സ്ഥാനാർത്ഥിത്വം വലിയ വിജയ പ്രതീക്ഷയാണ് യു ഡി എഫിന് നൽകുന്നത്.


No comments