JHL

JHL

തലപ്പാടിയിൽ സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ടോൾ ഗേറ്റിനടുത്ത് വെച്ചു തന്നെ യാത്ര അവസാനിപ്പിക്കുന്നതിൽ പ്രതിഷേധം കനക്കുന്നു;


തലപ്പാടി:
 തലപ്പാടിയിൽ സ്വകാര്യ ബസുകൾ ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ടോൾ ഗേറ്റിനടുത്ത് വെച്ചു തന്നെ യാത്ര അവസാനിപ്പിക്കുന്നതിൽ പ്രതിഷേധം കനക്കുന്നു. മംഗളൂരുവിൽ നിന്നും തലപ്പാടി വരെ വരുന്ന ബസ്സുകളാണ് ഉയർന്ന ടോൾ അടക്കേടിവരുന്നതിനാൽ ടോൾ ഗേറ്റിനു മുൻവശത്തെതുമ്പോൾ തന്നെ സർവീസ് അവസാനിപ്പിക്കുന്നത്. ഇതിനാൽ കാസറഗോഡ് ഭാഗത്തേക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാർ അരക്കിലോമീറ്ററോളം നടന്നു ബസ് സ്റ്റാന്ഡിലെത്തേണ്ടി വരുന്നു. രോഗികളും വൃദ്ധന്മാരും ഗർഭിണികളടക്കമുള്ള സ്ത്രീകളും പൊരിവെയിലത്ത് നടന്നു പോകുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്.

ടോള്‍ഫീസുമായി ബന്ധപ്പെട്ട പ്രശ്നം കാരണം കേരളത്തില്‍ നിന്നുള്ള സ്വകാര്യബസുകലും  തലപ്പാടിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. അധികൃതര്‍ നിശ്ചയിച്ച ഫീസ് അടക്കാനാകില്ലെന്നാണ് സിറ്റിബസുടമകള്‍ പറയുന്നത്. തലപ്പാടി ടോള്‍ഗേറ്റ് നിര്‍മിച്ച ശേഷം ഭീമമായ തുക ടോള്‍ഫീസായി നിശ്ചയിക്കുകയായിരുന്നു.

ഇതിന് പരിഹാരമാവശ്യപ്പെട്ട് നാട്ടുകാരും യാത്രക്കാരുംമാർച്ച് മൂന്നിന് ബുധനാഴ്ച ടോൾ ഗേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സിറ്റി ബസ് ജീവനക്കാരും ഇതിനു പിന്തുണ നൽകുകയും ബസ് സ്റ്റാൻഡിലേക്ക് സർവീസ് നടത്തിയെങ്കിലും ടോൾ അധികൃതർ തടഞ്ഞു. പപിന്നീട് ഉള്ളാൾ പോലീസെത്തി ടോൾ അധികൃതരോട് ഒരു ദിവസത്തേക്ക് ടോൾ ഇല്ലാതെ ബസുകളെ കടന്നുപോകാൻ അനുവതിക്കുകയായിരുന്നു.ഗഡി നാടു രക്ഷകെ വേദികെ പ്രസിഡഡ് സിദ്ദീഖ് തലപ്പാടി ജില്ലാ പഞ്ചായത്ത് മെമ്പർ വിനായക നായക് തുടങ്ങിയവർ നേതൃത്വം നൽകി.

 ടോള്‍ഫീസ് വിഷയത്തില്‍ മുമ്പ് ഇവിടെ സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ടോള്‍നിരക്ക് കുറക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ ടോള്‍ഗേറ്റ് അധികൃതര്‍ ഇത് അംഗീകരിക്കുന്നില്ല.  


No comments