JHL

JHL

കലാകാരന്മാരും സമൂഹ മാധ്യമ സന്നദ്ധ സേവകരും പ്രകാശം പരത്തുന്ന വിളക്കുമാടങ്ങളാകണം : താഹിറ യൂസഫ്


കുമ്പള:  (www.truenewsmalayalam.com)

കലാകാരന്മാരും സമൂഹമധ്യമ  സന്നദ്ധ സേവന പ്രവർത്തനം നടത്തുന്നവരും  സമൂഹത്തിൽ പ്രകാശം  ചൊരിയുന്ന വിളക്കുമാടങ്ങൾ ആവണമെന്ന്  കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് യു.പി  താഹിറ യൂസഫ്  അഭിപ്രായപ്പെട്ടു. കെ.ജി.എൻ  ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് ആരിക്കാടി സംഘടിപ്പിച്ച ജില്ലാതല സെവൻസ്  ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഭാഗമായി  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

"എന്തോ എന്തോ ഉള്ളിലോരെന്തോ" എന്ന ഗാനത്തിലൂടെ യൂട്യൂബിൽ  തരംഗമായി മാറിയ ലാനിയ ലത്തീഫ്, കൊവിഡ് കാലത്ത് കാരുണ്യ സേവന പ്രവർത്തനം നടത്തിയ പ്രവർത്തകരെയും  ചടങ്ങിൽ ആദരിച്ചു.നാസർ മൊഗ്രാൽ അധ്യക്ഷനായി.  ടൂർണമെന്റ് കമിറ്റി ചെയർമാൻ  അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചയാത്ത് അംഗം ജമീല സിദീഖ്,ബി.എ റഹ്മാൻ ആരിക്കാടി,വാണിജ്യ പ്രമുഖരായ ഹനീഫ് ഗോൾഡ് കിംഗ്‌, എം.എകാലിദ്,പി.കെ  മുസ്തഫ, ഹമീദ്‌മൂല, ലത്തീഫ് പടന്ന, റംഷാദ് എരിയാൽ, പി. എസ്  മൊയ്‌ദീൻ, ഖലീൽ മാസ്റ്റർ, ആസിഫ് കരോട, എം.  പികാലിദ് കടവത്ത്,അബ്‌കോ മുഹമ്മദ്‌, റിയാസ് മൊഗ്രാൽ എന്നിവർ സംസാരിച്ചു. 

ലാനിയ ലത്തീഫ്,  ബഷീർ പള്ളിക്കര, അബുല്ല കാരവൽ, സൈനുദ്ധീൻ ഹഖ് ന്യൂസ് , ഐ. മുഹമ്മദ്‌ റഫീഖ്  കുത്തിരിപ്പ് മുഹമ്മദ്‌, മുഹമ്മദ്‌ കുഞ്ഞി, എച്ച് .എ  ഖാലിദ്  എന്നിവർ ആദരം ഏറ്റുവാങ്ങി.

മുഹമ്മദ്‌ കുഞ്ഞി കുമ്പോൽ, കാക്ക മുഹമ്മദ്‌  നിസാർ  അഷ്‌ഫു, അഷ്‌റഫ് കിളി, അബ്ദുള്ള ,സുലൈമാൻ  എന്നിവർ സംബന്ധിച്ചു. ജന:  കൺവീനർ എ.കെ ആരിഫ് നന്ദി പറഞ്ഞു.


No comments