JHL

JHL

മൊഗ്രാലിൽ സ്‌കൂളിനടുത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നു; എതിർപ്പുമായി നാട്ടുകാർ





കുമ്പള: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിനടുത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു മുകളിലാണ്  ഒരു പ്രമുഖ കമ്പനിയുടെ ടവർ സ്ഥാപിക്കുന്നത്. നേരത്തെ ദേശീയ പാതയോരത്തെ ഒരു കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ടവർ ഈ കെട്ടിടത്തിലേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും വിവരമുണ്ട്. ഇവിടെ ടവർ സ്ഥാപിക്കാനുള്ള എല്ലാ രേഖകളും മുൻകൂട്ടി തയ്യാറാക്കിയതിന് ശേഷമാണ് പ്രവർത്തി ആരംഭിച്ചതാണെന്നാണ് വിവരം.

  കുമ്പള പഞ്ചായത്ത് പരിധിയിലുള്ള മൊഗ്രാൽ പ്രദേശത്ത് ദിനേന അർബുദ രോഗികളുടെ എണ്ണം കൂടി വരുന്നതായി പരാതി ഉണ്ടായിരുന്നു. മൊബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷനാണ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ പ്രതികരണം.

 എന്നാൽ ജനനിബിഡ പ്രദേശത്ത് നിർമ്മിക്കുന്ന ഈ മൊബൈൽ ടവർ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് നാട്ടുകാർ ഭയപ്പെടുന്നത്.


No comments