ബദിയടുക്കയിൽ വ്യാജ പൊലീസ് ചമഞ്ഞ് പണപ്പിരിവ്: ബസ് കണ്ടക്ടർ അറസ്റ്റിൽ
ബദിയടുക്ക (www.truenewsmalayalam.com): വ്യാജ പൊലീസ് ചമഞ്ഞ് പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ ബസ് കണ്ടക്ടർ വിദ്യാനഗർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശശിധരനെ(34) ബദിയടുക്ക പൊലീസ് അറസ്റ്റു ചെയ്തു.
പെട്ടിക്കടകളിലും മറ്റുക്കടകളിലും പാൻ ഉൽപന്നങ്ങൾ വിൽപനയുണ്ടോ എന്നു അന്വേഷിക്കുകയും പൊലീസ് യൂണിഫോമിലുള്ള പടം കാണിച്ച് പൊലീസാണെന്നു വ്യാപാരിക്ക് തോന്നിപ്പിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് തട്ടിപ്പിനിരയായ വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസം ടൗണിൽ തട്ടിപ്പ് നടത്തുമ്പോഴാണ് പിടിയിലായത്.
Post a Comment