JHL

JHL

സ്ഥി​തി രൂ​ക്ഷ​മാ​ണ്, വെ​ന്‍റി​ലേ​റ്റ​റ​ട​ക്കം സ​ഹാ​യം വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു.

 


തി​രു​വ​ന​ന്ത​പു​രം: (www.truenewsmalayalam.com 05.05.2021)

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ഹാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വെ​ന്‍റി​ലേ​റ്റ​റ​ട​ക്കം സ​ഹാ​യം വേ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് മു​ഖ്യ​മ​ന്ത്രി ക​ത്ത​യ​ച്ചു.

അ​തേ​സ​മ​യം, കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്ത് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​റ​യു​ക​യാ​ണ്. പ​ല ജി​ല്ല​ക​ളി​ലേ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വ​ള​രെ കു​റ​ച്ച് വെ​ന്‍റി​ലേ​റ്റ​റു​ക​ളും ഐ​സി​യു കി​ട​ക്ക​ക​ളും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 85 ശ​ത​മാ​നം കോ​വി​ഡ് കി​ട​ക്ക​ക​ളും നി​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ൾ നി​റ​ഞ്ഞു. നാ​ല് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 90 ശ​ത​മാ​നം ഓ​ക്സി​ജ​ൻ കി​ട​ക്ക​ളും നി​റ​ഞ്ഞു.

പാ​രി​പ്പ​ള്ളി​യും കോ​ഴി​ക്കോ​ട്ടും സ​മാ​ന​സ്ഥി​തി​യാ​ണ്. പാ​രി​പ്പ​ള്ളി​യി​ൽ 52 കോ​വി​ഡ് ഐ​സി​യു കി​ട​ക്ക​ളി​ലും രോ​ഗി​ക​ളു​ണ്ട്. 38 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 26 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഏ​ഴ് ഐ​സി​യു കി​ട​ക്ക​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. കോ​ഴി​ക്കോ​ട് 40 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 31ലും ​രോ​ഗി​ക​ളു​ണ്ട്.

No comments