JHL

JHL

ഐപിഎല്‍ ക്രിക്കറ്റ് വാതുവയ്പ്പ്, മംഗളൂരുവില്‍ വാതുവെപ്പ് നടത്തി ലക്ഷങ്ങള്‍ സമാഹരിച്ച ആറംഗ സംഘം അറസ്റ്റില്‍.

 


മംഗളുറു: (www.truenewsmalayalam.com 05.05.2021)

ഐപിഎല്‍ ക്രിക്കറ്റ് വാതുവയ്പ്പ്, മംഗളൂരുവില്‍  വാതുവെപ്പ് നടത്തി ലക്ഷങ്ങള്‍ സമാഹരിച്ച ആറംഗ സംഘം അറസ്റ്റില്‍. മംഗളുറിലെ വിക്രം, ധനപാല്‍ ഷെട്ടി, പ്രീതേഷ്, പ്രീതം, അവിനാഷ്, നഗര പരിധിയില്‍ താമസിക്കുന്ന രാജസ്ഥാനിലെ കമലേഷ്, മുംബൈയിലെ ഹരീഷ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്. ഇകണോമിക്‌സ് ആന്‍ഡ് നാര്‍കോടിക്സ് ക്രൈം (സി‌സി‌ബി) വിഭാഗമാണ് ഇവരെ പിടികൂടിയത്.

പ്രതികള്‍ മൂന്ന് ബാങ്കുകളില്‍ മറ്റുള്ളവരുടെ പേരില്‍ അകൗണ്ടുകള്‍ തുറന്നിട്ടുണ്ടെന്നും ഇതിലൂടെ വാതുവെപ്പ് തുക ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശി കുമാര്‍ പറഞ്ഞു. ഏപ്രില്‍ 21 നാണ് പൊലീസ് വിക്രമിനെ പിടികൂടിയത്. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ബാക്കി അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവര്‍ 10 മൊബൈല്‍ ഫോണുകളിലായി 20 ബാങ്ക് അകൗണ്ടുകള്‍ ബന്ധിപ്പിച്ചതായി കണ്ടെത്തി. ഇതില്‍ ഉണ്ടായിരുന്ന 23 ലക്ഷം രൂപയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഡിസിപി ഹരിറാം ശങ്കര്‍, വിനയ് ഗൗങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

No comments