JHL

JHL

തിരെഞ്ഞെടുപ്പ് പ്രവചന മത്സരം :മിഷാൽ റഹ്മാൻ, മുഹമ്മദ്, ഹാഷിം വിജയികൾ.


 മൊഗ്രാൽ: (www.truenewsmalayalam.com 06.05.2021) 

മൊഗ്രാൽ ദേശീയവേദി  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ കൂടുതൽ മാർക്ക് നേടി മിഷാൽ റഹ്മാൻ ബദ്രിയാ നഗർ,  മുഹമ്മദ് എം എ മൊഗ്രാൽ, അബ്ദുൽ ഹാഷിം കെ എം സലാല  എന്നിവർ വിജയികളായി.

മിഷാൽ റഹ്മാൻ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് കിട്ടാവുന്ന സീറ്റുകൾ കൃത്യമായി പ്രവചിച്ചാണ് സമ്മാനാർഹനായത്.മുഹമ്മദ് മൊഗ്രാലും, ഹാഷിമും  ഇഞ്ചോടിഞ് പോരാട്ടം നടന്ന 40 നിയമസഭാ മണ്ഡലങ്ങളിൽ 33 സീറ്റുകളിലെ വിജയികളെ പ്രവചിച്ചു കൊണ്ടാണ് സമ്മാനത്തിനുള്ള അർഹത നേടിയത്. 

വിജയികളായവർക്ക് സ്കൈലർ  കുമ്പള നൽകുന്ന സമ്മാനങ്ങൾ 10-ആം തീയതിക്ക് മുൻപായി  വിതരണം ചെയ്യുമെന്ന് മൊഗ്രാൽ ദേശീയവേദി  ഭാരവാഹികൾ അറിയിച്ചു.


No comments