JHL

JHL

ഹോസംഘടി മത്സ്യ മാർക്കറ്റ് യാഥാർഥ്യമാകണം പിഡിപി

 


മഞ്ചേശ്വരം: (www.truenewsmalayalam.com 06.05.2021)

ഹോസംഘടി ടൗണിൽ മത്സ്യ മാർക്കറ്റ് നിർമ്മിക്കണമെന്ന മത്സ്യ വ്യാപാരികളുടെഒരു പാട് കാലത്തെ ആവശ്യം യാഥാർഥ്യമാവാതത് മുൻകാലങ്ങളിൽ ഭരണം നടത്തിയ യൂ ഡി എഫ് ഭരണത്തിന്റെ വീഴ്ച യാണ് എന്ന് പിഡിപി മഞ്ചേശ്വരം പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു. ഒരു പാട് കാലങ്ങളായി ഹോസ്ങ്ങാടിയിലെ മത്സ്യ വ്യാപാരികൾ റോഡരികിലും  പീടികത്തിന്നകളുടെ പരിസരങ്ങളിലും കച്ചവടം നടത്തി വരുന്നത് അധികർത്തരുടെ കണ്മുമ്പിലായിരുന്നു എന്നിട്ടും ഉചിതമായ ഒരു നടപടികളും പഞ്ചായത്ത്‌ ഭരണ സമിതിയോ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതിയോ കൈകൊണ്ടില്ല ഇതിന്ന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പിഡിപി ഭാരവാഹികൾ മഞ്ചേശ്ശവരംഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റിന്ന് നിവേദനം സമർപ്പിച്ചു പിഡിപി നേതാകളായ ഇബ്രാഹിം തൊക്കെ ഹനീഫ പോസോട്ട് ജാസിർ പോസോറ്റ് മുർഷാദ് മഞ്ചേശ്വരം ഉഎന്നിവർ നിവേദനം സമർപ്പിച്ചു.

No comments