യുവതിയെ പീഡിപ്പിച്ച കേസിൽ ബസ് ഡ്രൈവറെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു
കുമ്പള : 27 കാരിയായ യുവതിയെ പീഡിപ്പിച്ചു എന്ന കേസിലെ പ്രതിയായ ബസ്സ് ഡ്രൈവറെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ബദ്‌രിയാനഗർ ബട്രമ്പാടിയിലെ പുരുഷോത്തമൻ(35) എന്നയാളെയാണ് കുമ്പള ഇൻസ്‌പെക്ടർ അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്
2019 മുതൽ കൂടെ താമസിപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Post a Comment