JHL

JHL

എസ്ഡിപിഐ ബദിയടുക്കയിൽ ശുചീകരണം നടത്തി

 


ബദിയടുക്ക(www.truenewsmalayalam.com) : മഴക്കാല പൂർവ ശുചീകരണത്തിന് തുടക്കം കുറിച്ച് എസ്ഡിപിഐ ബദിയടുക്ക മേഖല പ്രവർത്തകർ 

കോവിഡ് പ്രതിസന്ധികളും, മഴക്കാല രോഗങ്ങളും തടയുന്നതിന് ബദിയടുക്കയും സമീപ പ്രദേശങ്ങളും മാലിന്യ വിമുക്തമാക്കുന്നതിന്റെ ഭാഗമായി എസ്ഡിപിഐ വളന്റിയർമാർ കർമ്മ രംഗത്ത് സജീവമാണ്. 

ബുധനാഴ്ച രാവിലെ ബദിയടുക്ക പോലീസ് സ്റ്റേഷനും പരിസരവും സാനിറ്ററൈസ് ചെയ്യുകയും,കാടുകൾ വെട്ടിതെളിക്കുകയും ചെയ്തു. രാവിലെ തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ വൈകുന്നേരം വരെ തുടർന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെർഡാല മുതൽ ബദിയടുക്ക വരെയുള്ള റോഡിന്റെ ഇരു വശത്തുമുള്ള കാടുകളും,മറ്റും വൃത്തിയക്കാനും എസ്ഡിപിഐ പ്രവർത്തകർ മുന്നിട്ടിറങ്ങിയിരുന്നു. മഴക്കാലത്ത് പകർച്ചവ്യാധി തടയാനുള്ള മുൻകരുതൽ പ്രവർത്തനങ്ങളും നടത്തും

 പൊതു സ്ഥാപനങ്ങൾ, വിദ്യാലയ പരിസരം, ആരാധനാലയങ്ങൾ,ജലാശയങ്ങൾ, തോടുകൾ, കാനകൾ, വീടും പരിസരങ്ങളും, എന്നിവിടങ്ങളിലാണ‌്  ശുചീകരണത്തിന് ഊന്നൽ നൽകുന്നതെന്ന് എസ്ഡിപിഐ ബദിയടുക്ക മേഖല  നേതാക്കൾ പറഞ്ഞു 

കോവിഡ് പ്രതിസന്ധികളിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളുമായി എസ്ഡിപിഐ ബദിയടുക്ക മേഖല സജീവമായിരുന്നു

ശുചീകരണ യജ്ഞത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്‌ കരീം കടമന, മുസ്തഫ ചക്കുടൽ, സാദിക്ക് പെർഡാല ഖലീൽ ബെളിഞ്ച,അലി, സിദ്ധീഖ്,റഹ്മാൻ മാവിനക്കട്ട,നിസാർ, ഇമ്ഷാദ്, സത്താർ,നിയാസ്, ഷമീർ, ശാഹുൽ കെ.എസ്,  മൻസൂർ കുമ്പള,സിനാൻ കുമ്പള തുടങ്ങിയ  വളണ്ടിയർമാർ കർമരംഗത്തിറങ്ങി.


No comments